©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ത​ളി​പ്പ​റ​മ്പി​ൽ ടാ​ങ്ക​ർ​ലോ​റി താ​ഴ്ച​യി​ലേ​ക്കു മറി​ഞ്ഞു

ത​ളി​പ്പ​റ​മ്പി​ൽ ടാ​ങ്ക​ർ​ലോ​റി താ​ഴ്ച​യി​ലേ​ക്കു മറി​ഞ്ഞു

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ പാ​ത​യി​ൽ ചി​റ​വ​ക്ക് വള​വി​ൽ ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് റോഡിൽ നിന്നു താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു.​

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ​വ​ൻ ഉ​പാ​ധ്യാ​യ്ക്കാ​ണ് (45) പ​രി​ക്കേ​റ്റ​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. എംഎ​ച്ച് 43 ബി​പി 6916 എ​ന്ന ഓ​യി​ൽ ടാ​ങ്ക​ർ ലോ​റി​യാ​ണു അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈ​വ​റെ പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ.​ മെഡിക്കൽ കോളജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പരിക്ക് സാരമുള്ളതല്ല. 

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ത​ളി​പ്പ​റ​മ്പ് പോ​ലീ​സാ​ണ് ഉപാധ്യായ​യെ ആശുപത്രിയിലെത്തിച്ച​ത്. ടാ​ങ്ക​ർ ലോ​റി കാ​ലി​യാ​യ​തി​നാ​ലാ​ണു വൻ ദു​ര​ന്തം ഒ​ഴി​വാ​യി. 
ത​ളി​പ്പറമ്പിൽ നി​ന്നു​ള്ള അഗ്നിരക്ഷാസേ​ന സ്ഥലത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്