മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കലാ സാഹിത്യസംഘം സാഹിത്യമത്സരം രതീശൻ ചെക്കിക്കുളവും എം പി വിജയകുമാറും ജേതാക്കൾ

കലാ സാഹിത്യസംഘം സാഹിത്യമത്സരം രതീശൻ ചെക്കിക്കുളവും എം പി വിജയകുമാറും ജേതാക്കൾ

മലപ്പുറം : പുരോഗമന കലാസാഹിത്യസംഘം
അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു.
രതീശൻ ചെക്കിക്കുളത്തിന്റെ പരേതരുടെ റിപ്പബ്ലിക് എന്ന കവിതയും എം.പി.വിജയ കുമാറിന്റെ (മാതൃഭൂമി പള്ളിക്കൽ ലേഖകൻ) 'പെൺകുട്ടി' എന്ന കഥയും സമ്മാനാർഹമായി.
ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ. ഗോപി, പി.കെ. പാറക്കടവ്, മണമ്പൂർ രാജൻബാബു എന്നിവരാണ് രചനകൾ പരിശോധിച്ചത്.
അയച്ചുകിട്ടിയ 148 രചനകളിൽ നിന്ന് 20 എണ്ണം തിരഞ്ഞെടുക്കപ്പെട്ടു. 1111 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം 21-ന് വൈകീട്ട് 4ന് എൻ.ജി.ഒ. യൂണിയൻ ഹാളിൽ ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ നൽകും. തിരഞ്ഞെടുക്കപ്പെട്ട 20 രചനകൾ ഉൾപ്പെടെ 81 രചനകളുള്ള സംഘതരംഗം സ്മരണികയും പ്രകാശിപ്പിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്