പള്ളിപ്പറമ്പ് : ജീവിത ശൈലി രോഗങ്ങൾ വ്യാപകമാവുകയും ആകസ്മിക മരണങ്ങൾ വർദ്ധിക്കുകയും ചെയ്ത പുതിയ കാലത്ത് രോഗാവസ്ഥ നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പു വരുത്തുന്നതിന് മെഡിക്കൽ ക്യാമ്പുകൾ സഹായകമാവുന്നുവെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു. കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് - പി.ടി. എച്ച് രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പള്ളിപ്പറമ്പിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാരും മധ്യവയസ്കരുമായ ധാരാളം പേരാണ് ഈയടുത്ത കാലത്ത് ആകസ്മിക മരണത്തിന് വിധേയമാവുകയോ പക്ഷാഘാതം പിടിപെടുകയോ ചെയ്തിട്ടുള്ളത്. തിരക്ക് പിടിച്ച ജീവിത യാത്രക്കിടയിൽ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെ പോവുകയാണ്. കൊളച്ചേരി മേഖലാ പി.ടി.എച്ച് കഴിഞ്ഞ രണ്ട് വർഷമായി നടത്തിവരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി.എച്ച് കേരള ചീഫ് ഫംഗ്ഷൻ ഓഫീസർ ഡോക്ടർ എം എ അമീർ അലി
മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ പി.ടി.എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു. വി.പി അബ്ദുസ്സമദ് ഹാജി,
അഹ്മദ് തേർലായി, എം അബ്ദുൽ അസീസ്, എ അബ്ദുൽ ഖാദർ മൗലവി, സയ്യിദ് ആറ്റക്കോയ തങ്ങൾ, കെ കെ എം ബഷീർ മാസ്റ്റർ, എം.കെ കുഞ്ഞഹമ്മദ് കുട്ടി മയ്യിൽ, താജുദ്ധീൻ മയ്യിൽ, എ എ അബ്ദുൽ ഖാദർ ചെറുവത്തല, മൻസൂർ പാമ്പുരുത്തി സംസാരിച്ചു.
Post a Comment