കണ്ണൂർ: പോസ്റ്റോഫീസുകളിൽ ബിസിനസ്സിന്റെ പേരിലുള്ള പീഢനങ്ങളും അവകാശ നിഷേധങ്ങളും വിലക്കി കൊണ്ട് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഇറക്കിയ ഉത്തരവ് കണ്ണൂർ പോസ്റ്റൽ ഡിവിഷനിൽ നടപ്പാക്കുക, കണ്ണൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ആർ.എം.എസ്. ഓഫീസുകളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ പോസ്റ്റൽ ഡിവിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
തുടർന്ന് ജീവനക്കാർ മെമ്മോറാണ്ട സമർപ്പണം നടത്തി. പ്രതിഷേധ മാർച്ച് എഫ്. എൻ.പി.ഒ. സംസ്ഥാന കൺവീനർ കെ.വി. സുധീർ കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.പ്രേമദാസൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ഇ. മനോജ് കുമാർ, പി.വി.രാമകൃഷ്ണൻ,എം.കെ.ഡൊമിനിക്ക് ,എം.നവീൻ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ സൂചകമായി കറുത്ത ബേഡ്ജ് ധരിച്ചാണ് ജീവനക്കാർ ഒന്നടങ്കം ജോലിക്ക് ഹാജരായത്.
Post a Comment