©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

കമ്പിൽ : വയനാട് പുന:രധിവാസം അട്ടിമറിക്കാനും, സംസ്ഥാന സർക്കാറിനെ അപകീർത്തിപെടുത്താനും മാധ്യമങ്ങളും, UDFഉം BJPയും നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ CPIMൻ്റ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊളച്ചേരി മുക്കിൽ നിന്നും ആരംഭിച്ച ബഹുജന പ്രകടനം കമ്പിൽ ബസാറിൽ സമാപിച്ചു.
കമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എ.പി സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദഘാടനം ചെയ്തു. പി.വി വത്സൻ മാസ്റ്റർ പ്രസംഗിച്ചു. ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു. കുഞ്ഞിരാമൻ പി പി കൊളച്ചേരി, കെ.രാമകൃഷ്ണൻ മാസ്റ്റർ, കെ.വി പത്മജ നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്