ഗ്രന്ഥശാലാദിനാചരണത്തിൻ്റെ ഭാഗമായി തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ അക്ഷരപ്പൂക്കളം ഒരുക്കിയപ്പോൾ. |
മയ്യിൽ: വിശ്വമഹാഗ്രന്ഥങ്ങളാൽ പൂക്കളമൊരുക്കി ഗ്രന്ഥശാലാ ദിനാചരണം. തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയമാണ് ഉത്രാടനാളിലെ ഗ്രന്ഥശാലാ ദിനാചരണം വേറിട്ടതാക്കിയത്. വിഖ്യാത എഴുത്തുകാരുടെ വിശ്വമഹാഗ്രന്ഥങ്ങളും വൈജ്ഞാനിക സാഹിത്യവും കുട്ടികളുടെ പുസ്തകങ്ങളും ഉൾപ്പെടെയുള്ള പുസ്തകങ്ങളും പൂക്കളും അക്ഷരങ്ങളും സമന്വയിപ്പിച്ചാണ് അക്ഷരപ്പൂക്കളം ഒരുക്കിയത്. മാധ്യമപ്രവർത്തകൻ പി സുരേശൻ ഗ്രന്ഥശാലാദിനാചരണം ഉദ്ഘാടനം ചെയ്തു. സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കെ സി ശ്രീനിവാസൻ അധ്യക്ഷനായി. എം വി സുമേഷ്, പി പി സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
Post a Comment