മയ്യിൽ : വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്തി ആഘോഷത്തിനു തുടക്കമായി. ഇന്നലെ4-9-2024 ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനി യേടത്ത് തരണമേല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരി പാടിന്റെ നേതൃത്വത്തിൽ ശുദ്ധിക്രിയകളോടെ വിനായക ചതുർത്തി ആഘോഷങ്ങൾക്ക് തുടക്കമായി. വിനായക ചതുർത്തി ദിനത്തിൽ മഹാഗണപതി ഹോമം, സഹസ്രനാമ പാരായണം, നാരായണീയ പാരായണം, വിശേഷാൽ പൂജകൾ തുടർന്ന് പഞ്ചഗവ്യാഭിഷേകം, വലിയ വട്ടള പായസം നിവേദ്യം എന്നിവ ഉണ്ടാകും ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ സദ്യയും ഉണ്ടാകുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പിടി രസിത്ത് കുമാർ അറിയിച്ചു.
Post a Comment