മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ഓണ നന്മകൾ പങ്കുവെച്ച് കുട്ടികളുടെ ഓണോത്സവം

ഓണ നന്മകൾ പങ്കുവെച്ച് കുട്ടികളുടെ ഓണോത്സവം

ചെക്കിക്കുളം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ, ശ്രീകണ്ഠപുരം മേഖലകളുടെ സംയുക്താഭിമുഖ്യത്തിൽ യുറീക്കാ ബാലവേദി  ഓണോത്സവം ചെക്കിക്കുളം രാധാകൃഷ്ണ എ യു പിസ്കൂളിൽ വെച്ച് നടന്നു.
പഞ്ചായത്തംഗം കെ . ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി.പി. റജി ഉദ്ഘാടനം ചെയ്തു. അതിഥി ആതിഥേയ രീതിയിൽ നടന്ന പരിപാടിയിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു. പാട്ട് കൂട്ടം, നിർമ്മാണം, കുരുത്തോലക്കളരി, ഓണക്കളികൾ എന്നിങ്ങനെ ഓണ സങ്കല്പം ഉൾച്ചേർന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടന്ന ഓണോത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി. പ്രവർത്തനങ്ങളിലോരോന്നും ശാസ്ത്രവും ശാസ്ത്രബോധവും മുഖ്യ ആശയമായി വരുന്ന രീതിയിലാണ് നടന്നത്. ജില്ലാകമ്മറ്റി അംഗങ്ങളായ വി.പി. വത്സരാജൻ മാസ്റ്റർ' പി സൗമിനി ടീച്ചർ എന്നിവർ സംസാരിച്ചു.
സി.മുരളീധരൻ സ്വാഗതവും മയ്യിൽ മേഖലാ സെക്രട്ടറി  കെ.കെ.കൃഷ്ണൻ നന്ദിയും
പറഞ്ഞു. ജില്ലാ ജോ: സെക്രട്ടറി ബിജു നിടുവാലൂർ, കെ.രഞ്ജിത്ത്, പി. ഹരീഷ്, അജയൻ വളക്കൈ, മയ്യിൽ മേഖലാ പ്രസിഡൻ്റ് ഡോ:രമേശൻ കടൂർ, ശ്രീബിൻ, റിനേഷ് അരിമ്പ്ര എന്നിവർ നേതൃത്വം' നൽകി. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്