ഭീർഭൂം: സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ശാക്തീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം നൽകൽ ഇതിന് പരിഹാരമാണെന്നും ഈ ദിശയിൽ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനത്തിന്റെ സേവനം സ്തുത്യർഹമാണെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
ദാറുൽ ഹസനത്തിന്റെ കീഴിൽ വെസ്റ്റ് ബംഗാളിലെ ഭീർഭൂം ജില്ലയിൽ റാംപൂർഹട്ട് പ്രദേശത്ത് പുതുതായി ആരംഭിക്കുന്ന ഗേൾസ് ക്യാമ്പസിന്റെ തറക്കല്ലിടൽ കർമ്മം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മാർഗ്രാം എംഎൽഎ ഡോ. അശോക് കുമാർ മുഖ്യാതിഥിയായി.
തന്റെ മണ്ഡലത്തിലെ പിന്നാക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അതിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മാർഗ്രാം പോലീസ് ഓഫീസ് ഇൻ ചാർജ് ജാഹിദുൽ ഇസ്ലാം, രാംപൂർഹട്ട് ബി.ഡി.ഒ ആർഗ്യ ദത്ത, മുഹിബുൽ അലി, ഹാഫിസ് ഖാൻ, ആലംഖാൻ, മുഫ്തി അലിമുദ്ദീൻ, മുഫ്തി നൂറുൽ ഹുദ വിശിഷ്ടാതിഥികളായി.
ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ അദ്ധ്യക്ഷനായി. ശറഫുദ്ദീൻ ഹുദവി ആനമങ്ങാട് സന്ദേശം കൈമാറി. പ്രമുഖ പ്രഭാഷകൻ മുഫ്തി അമിനുദ്ദീൻ റസ് വി മദ്ഹു റസൂൽ പ്രഭാഷണം നടത്തി. എൻ.സി മുഹമ്മദ് ഹാജി
മെഹ്ബൂബ് ചെറിയ വളപ്പ്, ഖാദിർ ഹാജി എടയന്നൂർ, ടി.പി ഗഫൂർ, ബഷീർ ടി പി, ഡോ. താജുദ്ദീൻ വാഫി, സൈനുദ്ദീൻ ചേലേരി, മുഹമ്മദ് പി പി, കെ പി അബൂബക്കർ ഹാജി, സി.പി മായിൻ മാസ്റ്റർ, ഹസനവി നൂറുദ്ദീൻ ഹുദവി, മുസ്തഫ മാങ്കടവ്, ടി.പി അമീൻ, നൗഫൽ ഹസനവി, സി.എച്ച് ഇസ്മായിൽ ഹാജി, മുഹമ്മദ് കുഞ്ഞി മാങ്കടവ്, പി.വി മൊയ്തീൻ ഹാജി, വി.എ മുഹമ്മദ് കുഞ്ഞി, ബി.യൂസഫ്, പി മുഹമ്മദ് കുഞ്ഞി, ടി.പി ബഷീർ, അബ്ദുറഹ്മാൻ ഹാജി ദാലിൽ, ഇ.വി മുഹമ്മദ്, സത്താർ ഹാജി സി.കെ, യാകൂബ് കെ.സി,ആദിൽ പി.പി, ഹൈദറലി ഹുദവി, റാഫി കൊയിലാണ്ടി സംബന്ധിച്ചു. ഹസനവി മശ്ഹൂദ് ഗൃഹുദവി നന്ദി പറഞ്ഞു.
Post a Comment