ചട്ടുകപ്പാറ - കുറ്റ്യാട്ടൂർ പഞ്ചായത്ത് ആയുർവേദ ആശുപത്രി വില്ലേജ് മുക്കിൽ രോഗികളെ കിടത്തി ചികിൽസിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് CPI(M) വെങ്ങാറമ്പ് ബ്രാഞ്ച് സമ്മേളനം ബന്ധപ്പെട്ടവരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.ബാബു പതാക ഉയർത്തുകയും അദ്ധ്യക്ഷ്യം വഹിക്കുകയും ചെയ്തു.പി.ഷീബ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു' പി.സൗമ്യമോൾ അനുശോചന പ്രമേയം അവതരിച്ചു. സെക്രട്ടറി പി.അനീശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏറിയ കമ്മറ്റി അംഗം എൻ.കെ.രാജൻ ഉൽഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, പി.പി.സജീവൻ, പി.അജിത എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി പി.അനീശനെ തെരണ്ടെടുത്തു.
Post a Comment