©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ചെക്കിക്കടവ് പാലത്തിന് ഇരുവശവും സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കുക

ചെക്കിക്കടവ് പാലത്തിന് ഇരുവശവും സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കുക

ചെക്കിക്കടവിൽ പാലത്തിന് ഇരുവശവും പുഴയോരം സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കണമെന്നു ബന്ധപ്പെട്ട അധികാരികളോട് സിപിഐഎം കോട്ടയാട് - ചെക്കിക്കടവ് ബ്രാഞ്ച് സമ്മേളനത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു...
കൂടാതെ മയ്യിൽ chc യിൽ ഗൈനക്കോളജി ഡോക്ടർ സേവനം ഉറപ്പാക്കാനും.
വേളം - ചെക്കിക്കടവ് റോഡ് പണി ഉടൻ പൂർത്തിയാക്കി ഗതാഗത  യോഗ്യമാക്കണം എന്ന് പ്രമേയം അവതരിപ്പിച്ചു. സമ്മേളന നഗരിയിൽ ബ്രാഞ്ചിലെ മുതിർന്ന  പ്രവർത്തകൻ  സ:സി.ഗോപാലൻ  പതാക  ഉയർത്തി. സി .കുഞ്ഞിരാമൻ്റെ അധ്യക്ഷതയിൽ 
സിപിഐഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗം കെ. ബൈജു സമ്മേളനം  ഉദ്ഘാടനംചെയ്തു..
ബ്രാഞ്ച് സെക്രട്ടറി പി.ലക്ഷ്മണൻ. റിപ്പോർട്ട് അവതരിപ്പിച്ചു.
പി.പി.കുമാരൻ രക്തസാക്ഷി പ്രേമയവും ലിനേഷ് പി.പി.അനുശോചന പ്രമേയവും അവതരിപ്പിച്ചു. കണ്ടക്കൈ ലോക്കല് കമ്മിറ്റി അംഗങ്ങളായ ഒ. എം .ദിവ്യ, സി.ശ്രീജിത്ത്, സി.സി.വിനോദ് , എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. 
പി. ലക്ഷ്മണനെ ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്