പറശ്ശിനിമടപ്പുരയില്‍ മുത്തപ്പനെ കാണാന്‍ അറബി എത്തി. പറശ്ശിനിടപ്പുരയില്‍ ഇന്ന് പുലർച്ചെയാണ് അറബി സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബി മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങാൻ എത്തിയത് .പ്രസാദവും ചായയും കുടിച്ചതിനുശേഷം വളരെയധികം സന്തോഷത്തോടുകൂടി അദ്ദേഹം മടങ്ങിയത് .കീച്ചേരിയില്‍ നിന്നുള്ള രവീന്ദ്രൻ എന്നയാളുടെ കൂടെയായിരുന്നു സന്ദർശനം. മടപ്പുരയില്‍ അദ്ദേഹത്തെ സുജിത്ത് പി എം, സ്യമന്ദ് പി എം, വിനോദ് പി എം എന്നിവർ ചേർന്ന് സ്വീകരിച്ചു.
Post a Comment