കരിങ്കൽകുഴിയിലെ ചെത്ത് തൊഴിലാളിയായിരുന്ന കൈപ്രത്ത് രാജൻ തൻ്റെ ഒരു മാസത്തെ പെൻഷൻ തുകയായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കണ്ടക്കൈ പറമ്പ് കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയാണ്. CPIM കരിങ്കൽ കുഴി ബ്രാഞ്ച് സമ്മേളനത്തിൽ വെച്ച് CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം കെ. ബൈജുവിന് തുക കൈമാറി. ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.സത്യൻ, പി പി കുഞ്ഞിരാമൻ, ബ്രാഞ്ച് സിക്രട്ടറി കെ. മനോഹരൻ പങ്കെടുത്തു.
Post a Comment