മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... സപ്തംബർ 29 'ഏറൻ ബാബു' ചരമദിനം

സപ്തംബർ 29 'ഏറൻ ബാബു' ചരമദിനം

നാടക പ്രവർത്തകനും, പുകസ മേഖല കമ്മിറ്റി അംഗവുമായ ഏറൻ ബാബു വിടപറഞ്ഞിട്ട് ഒരു വർഷം. 2023 സപ്തംബർ 29 നാണ് ആകസ്മികമായി ബാബു നമ്മെ വിട്ട് പിരിഞ്ഞത്.

നാടക നടൻ, മികച്ച രംഗപട വിദഗ്ദ്ധൻ, ചിത്രകാരൻ സാംസ്കാരിക പ്രവർത്തകൻ എന്നിങ്ങനെ കലാരംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വമാണ് ഏറൻ ബാബു. ശ്രീധരൻ സംഘമിത്ര രചിച്ച് കൊളച്ചേരി നാടക സംഘം അവതരിപ്പിച്ച "സഖാവ് അറാക്കൽ" നാടകത്തിൽ രണ്ട് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ കലാകാരനാണ് ബാബു. വളരെ ചെറിയൊരു കഥപാത്രമായ വെളിച്ചപ്പാടായി പകർന്നാടിയ ബാബുവിൻ്റെ അഭിനയ മികവ് പ്രേക്ഷക മനസിൽ നീറ്റലുണ്ടാക്കി. ബീരാൻ മൊയ്തീനെന്ന പോലീസ്കാരനും ബാബുവിൻ്റെ കൈയ്യിൽ ഭദ്രസപ്തംബർ 29 ഏറൻ ബാബു ചരമദിനം

നാടക പ്രവർത്തകനും, പുകസ മേഖല കമ്മിറ്റി അംഗവുമായ ഏറൻ ബാബു വിടപറഞ്ഞിട്ട് ഒരു വർഷം .

2023 സപ്തംബർ 29 നാണ് ആകസ്മികമായി ബാബു നമ്മെ വിട്ട് പിരിഞ്ഞത്.

നാടക നടൻ , മികച്ച രംഗപട വിദഗ്ദ്ധൻ, ചിത്രകാരൻ സാംസ്കാരിക പ്രവർത്തകൻ എന്നിങ്ങനെ കലാരംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വമാണ് ഏറൻ ബാബു.

ശ്രീധരൻ സംഘമിത്ര രചിച്ച് കൊളച്ചേരി നാടക സംഘം അവതരിപ്പിച്ച "സഖാവ് അറാക്കൽ" നാടകത്തിൽ രണ്ട് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ കലാകാരനാണ് ബാബു. വളരെ ചെറിയൊരു കഥപാത്രമായ വെളിച്ചപ്പാടായി പകർന്നാടിയ ബാബുവിൻ്റെ അഭിനയ മികവ് പ്രേക്ഷക മനസിൽ നീറ്റലുണ്ടാക്കി. ബീരാൻ മൊയ്തീനെന്ന പോലീസ്കാരനും ബാബുവിൻ്റെ കൈയ്യിൽ ഭദ്രമായിരുന്നു. നാടകത്തിലെ മനോഹരമായ രംഗപടം ഒരുക്കിയതും ബാബു തന്നെ.

കൊളച്ചേരി നാടക സംഘത്തിൻ്റെ മറ്റൊരു നാടകമായ മീസാൻ കല്ലിലെ ഹാജ്യാർ ബാബുവിൻ്റെ അഭിനയ ജീവിതത്തിലെ മികച്ച വേഷമായിരുന്നു.

എല്ലാരംഗത്തും തിളങ്ങി നിന്ന ഏറൻ ബാബുവിൻ്റ വേർപാട് നാടക രംഗത്തിനും കൊളച്ചേരി നാടകസംഘത്തിനും കനത്ത നഷ്ടമാണ് .

ഏറൻ ബാബുവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ലികൾ അർപ്പിക്കുന്നു.

കൊളച്ചേരി നാടകസംഘത്തിന് വേണ്ടി ശ്രീധരൻ സംഘമിത്ര



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്