കയ്യങ്കോട്: തിരുനബി(സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ നൂറുൽ ഉലമാ സുന്നീ മദ് റസ സംഘടിപ്പിക്കുന്ന നൂറേ റബീഹ് 24 നാളെ (ശനി) നടക്കും. വൈകുന്നേരം 4 മണിക്ക് നബിസ്നേഹ റാലിയും 7 മണിക്ക് മീലാദ് സമ്മേളനവും നടക്കും. ഇബ് റാഹീം സഅദിയുടെ അധ്യക്ഷതയിൽ ശാഹുൽ ഹമീദ് മൗലവി ഉദ്ഘാടനം ചെയ്യും. നസീർ സഅദി കയ്യങ്കോട് നബിസ്നേഹ പ്രഭാഷണം നടത്തും. തുടർന്ന് മദ് റസ വിദ്യാർത്ഥികളുടെ കലാപരിപാടികളും ബുർദ മജ്ലിസും സൂഫി ഗീതവും നടക്കും.സാഹിത്യോത്സവ് പ്രതിഭകളായ മുഹമ്മദ് സ്വാലിഹ്, സൈനുൽ ആബിദ്, ഹാഫിള് യാസർ, അഫ്സൽ മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകും.നിസാർ സഖാഫി സർട്ടിഫിക്കറ്റ് വിതരണവും അബ്ദുൽ ജബ്ബാർ ഹാജി, അഹ്മദ് ഹാജി, ഫൈസൽ കെ വി, അബ്ദുൽ ജബ്ബാർ വി കെ സമ്മാനദാനവും, സമീർ കെ മൊമെന്റോ വിതരണവും ചെയ്യും. 10 : 30 ന് അന്നദാനവും നടക്കും.മുനീർ ഇർശാദി കടൂർ, ബദ് റുൽ മുനീർ ജൗഹരി, ഹാഫി ള് സാബിത്ത് ജൗഹരി, ഷബീർ സഖാഫി, അബ്ദുൽ മജീദ് വി വി തുടങ്ങിയവർ സംബന്ധിക്കും. അബ്ദുൽ മജീദ് പി പി സ്വാഗതവും ഹാഫിള് സി വി നന്ദിയും പറയും.
Post a Comment