മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ജനകീയ വായനശാല & ഗ്രന്ഥാലയം, യങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് കവിളിയോട്ടുച്ചാൽ, സഹൃദയ സ്വയം സഹായ സംഘം, വനിതാ വേദി, ബാല വേദി, എന്നിവയുടെ നേതൃത്വത്തിൽ അനുമോദനവും, ഓണോത്സവം 2024 സംഘടിപ്പിച്ചു

ജനകീയ വായനശാല & ഗ്രന്ഥാലയം, യങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് കവിളിയോട്ടുച്ചാൽ, സഹൃദയ സ്വയം സഹായ സംഘം, വനിതാ വേദി, ബാല വേദി, എന്നിവയുടെ നേതൃത്വത്തിൽ അനുമോദനവും, ഓണോത്സവം 2024 സംഘടിപ്പിച്ചു

ജനകീയ വായനശാല & ഗ്രന്ഥാലയം, യങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് കവിളിയോട്ടുച്ചാൽ, സഹൃദയ സ്വയം സഹായ സംഘം, വനിതാ വേദി, ബാല വേദി, എന്നിവയുടെ നേതൃത്വത്തിൽ അനുമോദനവും, ഓണോത്സവം 2024 സംഘടിപ്പിച്ചു. നിത്യ ചൈതന്യയതി ജന്മ ദിനാഘോഷത്തിൻ്റെ ഭാഗമായി ഏർപെടുത്തിയ സംരംഭകശ്രീ അവാർഡ് ജേതാവ് ബാബു പണ്ണേരി, മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് നേടിയ സി കെ പ്രേമരാജൻ, ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാർത്ഥിവ് ശങ്കർ എന്നിവരെ അനുമോദിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം വി അജിത ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി വിനോദ് അധ്യക്ഷത വഹിച്ചു. ഓണോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കലാ കായിക മത്സരത്തിൻ്റെ വിജയികൾക്കുള്ള സമ്മാന വിതരണം മയ്യിൽ പഞ്ചായത്ത് വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു നടത്തി. വായനശാല പ്രസിഡൻ്റ് ടീ ബാലകൃഷ്ണൻ ,ബാബു പണ്ണേരി, പാർത്ഥിവ് ശങ്കർ എന്നിവർ സംസാരിച്ചു. ചടങ്ങിന് വായനശാല സെക്രട്ടറി സി കെ പ്രേമരാജൻ സ്വാഗതവും യങ് സ്റ്റാർ സ്പോർട്സ് ക്ലബ് പ്രസിഡൻ്റ് കെ സജിത്ത് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്