Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL PTH കൊളച്ചേരി മേഖല യൂത്ത് ബ്രിഗേഡ് രൂപീകരിച്ചു

PTH കൊളച്ചേരി മേഖല യൂത്ത് ബ്രിഗേഡ് രൂപീകരിച്ചു

കൊളച്ചേരി: പൂക്കോയ തങ്ങൾ ഹോസ്പിസ് - പി.ടി.എച്ച് കൊളച്ചേരി മേഖല യൂത്ത് ബ്രിഗേഡ് സംഗമം പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.
 പി ടി എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളിയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ പി.ടി.എച്ചിൻ്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതവും, ഹാഫിസ് അമീൻ ഫൈസി ടി പി പള്ളിപ്പറമ്പ് ഖിറാഅത്തും നിർവ്വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി പി കെ ഷംസുദ്ദീൻ, പി പി താജുദ്ദീൻ, അബ്ദുറഹ്മാൻ മയ്യിൽ, കെ ഷാഹുൽ ഹമീദ്, യഹ്ഖൂബ് കാലടി  സംസാരിച്ചു. കൊളച്ചേരി മേഖലാ പി.ടി.എച്ച് യൂത്ത് ബ്രിഗേഡ് ഭാരവാഹികളായി. 
ചെയർമാൻ :
പി കെ ശംസുദ്ധീൻ
വൈസ് ചെയർമാൻമാർ :
ജമാൽ സി.എം.കെ
വി.ടി മുസ്തഫ ആദം 
മിസ്ബഹ് ടി എം 
ജനറൽ കൺവീനർ : 
ജാബിർ പാട്ടയം 
കൺവീനർമാർ : 
ഷംസീർ എരിഞ്ഞിക്കടവ് 
അബ്ദുൽ ലത്തീഫ് സി കെ 
അർഷാദ് കെ എൻ 
ഐ ടി കോ -ഓർഡിനേറ്റർ : 
എം അനീസ് മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു.  

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്