ചട്ടുകപ്പാറ - IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ്റെയും - ടി.കെ.സുധാമണിയുടേയും മകൾ ഐശ്വര്യയുടേയും പനയത്താം പറമ്പിലെ ജിഷ്ണുവിൻ്റെയും വിവാഹത്തോടനുബന്ധിച്ച് വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി. CPI(M) ജില്ലാ കമ്മറ്റി മെമ്പറും IRPC ജില്ലാ ഗവേണിംങ്ങ് ബോഡിയംഗവുമായ കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ അദ്ധ്യക്ഷ്യം വഹിച്ചു. വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ, ചെറാട്ട് മൂല ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ, ചെറുവത്തല ബ്രാഞ്ച് സെക്രട്ടറി പി.ശ്രീധരൻ, IRPC ലോക്കൽ ഗ്രൂപ്പ് അംഗങ്ങളായ ടി.മനോജ്, വി.വി.വിജയലക്ഷ്മി, എൻ.കെ.ശ്രീലിഷ എന്നിവർ പങ്കെടുത്തു.
Post a Comment