മയ്യിൽ : വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമിച്ചു നൽകുന്ന DYFI സ്‌നേഹവീട് നിർമാണ ഫണ്ടിലേക്ക് മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം കെ.വി. ആർദ്രയുടെയും ചെറുപഴശ്ശി മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി. രാഹുലിന്റെയും മകൾ രണ്ടുവയസ്സുകാരി യഷ്‌വി. തന്റെ സ്വർണവളയാണ് യാഷ്‌വി സംഭാവന നൽകിയത്. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ് കെ.സി. ജിതിൻ, മേഖല സെക്രട്ടറി എം.വി. സായൂജ്, ടി അശ്വന്ത് എന്നിവർ പങ്കെടുത്തു.
Post a Comment