അതിരാവിലെ കണ്ണൂരിൽ നിന്നും മയ്യിലേക്കും രാത്രി മയ്യിൽ ഭാഗത്തു നിന്ന് കണ്ണൂരിലേക്കും ബസ്സ് സർവ്വീസില്ലാത്തതിനാൽ ദൂരയാത്രക്കാരും മറ്റും അനുഭവിക്കുന്ന പ്രയാസത്തിന് ശ്വാശ്വതമായ പരിഹാരം കാണണമെന്നും ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നും മയ്യിൽ സി. ആർ.സി ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.
കെ.വി. യശോദ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സിക്രട്ടരി പി.കെ.വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പി.കെ. നാരായണൻ, കെ. ബാലകൃഷ്ണൻ , വി.വി വിജയൻ, പുരുഷോത്തമൻ ചൂളിയാട്,കെ. സജിത എന്നിവർ സംസാരിച്ചു.
Post a Comment