©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL നാരായണ ഗുരു - അയ്യങ്കാളി ദർശനം സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു

നാരായണ ഗുരു - അയ്യങ്കാളി ദർശനം സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു

കണ്ണൂർ: സമൂഹത്തിലെ അധസ്ഥിത വിഭാഗത്തിൻ്റെ നവോത്ഥാനമാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളതെന്നും അതിന് നേതൃത്വം നൽകിയത് ശ്രീ നാരായണഗുരു, അയ്യങ്കാളി, തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളാണന്നും പ്രശസ്ത കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ബംഗാളിൽ ഉണ്ടായ നവോത്ഥാന പ്രക്രിയയിൽ നിന്നും വ്യത്യസ്തമാണത്. രാജാധിപത്യത്തിൽ നിന്നും ജനാധിപത്യത്തിലേക്കും വർഗ്ഗീയതയിൽ നിന്നും മത നിരപേക്ഷതയിലേക്കും കേരള സമൂഹത്തെ മാറ്റുന്നതിൽ കേരള നവോത്ഥാനത്തിന് അതിപ്രധാനമായ പങ്കുണ്ട്. സമത്വപൂർണ്ണമായ സമൂഹം സൃഷ്ടിക്കുകയാണ് നവോത്ഥാന നായകരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രികളെ രണ്ടാം തരം പൗരൻമാരായി കാണുന്ന, അവർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന എല്ലാ പുരുഷാധിപത്യ പ്രവണതകൾക്കുമെതിരായി സ്ത്രികൾ ഉണരുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും അതിനോടൊപ്പം നിൽക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അദ്വൈത വേദാന്തത്തെ സമൂഹ ത്തിലെ അടിത്തട്ടിലുള്ള ജനവിഭാഗത്തിൻ്റെ മോചനത്തിന് ഉപയോഗ പ്പെടുത്തി എന്നതാണ് ശ്രീ നാരായണഗുരു ദർശനത്തിൻ്റെ കാതൽ എന്ന് കെ. സച്ചിദാനന്ദൻ അഭി പ്രായപ്പെട്ടു. അപവൽ ക്കരണത്തിനെതിരായി എല്ലാ മനുഷ്യരെയും യോജിപ്പിച്ച് നിർത്തുകയും ചെയ്തു.
വിദ്യ അഭ്യസിക്കാനും സംഘടിക്കാനും വ്യവസായങ്ങൾ സ്ഥാപിക്കുവാനും ആഹ്വാനം ചെയ്ത മറ്റൊരു സന്യാസിയും ഇന്ത്യയിൽ ഉണ്ടായിട്ടില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി സാങ്കേതിക ഫാഷിസം സാങ്കേതിക വിദ്യയെ വളരെ കുറച്ച് സമ്പന്നർക്ക് സമ്പത്ത് കുന്നു കൂട്ടാനുള്ള മാർഗമായി ചുരുക്കുകയും പ്രകൃതിയെ നശിപ്പിക്കുകയും, മനുഷ്യ വംശത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നത് ഒഴിവാക്കിക്കൊണ്ട് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധം നിലനിർത്തി കൊണ്ടു മാത്രമേ വികസനം നടപ്പാക്കാവൂ. സമൂഹത്തിലെ അടിസ്ഥാന ജനതയ്ക്ക് എന്ത് നേട്ടമുണ്ടായി എന്ന് പരിശോധി ക്കുകയായാവണം വികസന ത്തിൻ്റെ അളവുകോൽ അദ്ദേഹം പറഞ്ഞു.
ദേശീയ മാനവികവേദി, കണ്ണൂർ കൃഷ്ണമേനോൻ വനിതാ ഗവ:കോളജ് മലയാള വിഭാഗം, അരങ്ങ് സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു - അയ്യങ്കാളി ദർശനം സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പാൾ ഡോ: കെ.ടി. ചന്ദ്രമോ ഹനൻ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ഡോ: ശ്യാമള മാണിച്ചേരി, മാനവവേദി കൺവീനർ കെ.പി ലക്ഷ്മണൻ,  കെ.എം മോഹനൻ നമ്പ്യാർ ഇ. കെ. സിറാജ് എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്