മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

ശതാബ്‌ദിയുടെ നിറവിൽ പഴശ്ശി എ എൽ പി സ്കൂൾ

ശതാബ്‌ദിയുടെ നിറവിൽ പഴശ്ശി എ എൽ പി സ്കൂൾ

കുറ്റ്യാട്ടൂർ : പഴശ്ശി എ എൽ പി സ്കൂളിന്റെ നൂറാം വാർഷികം സമുചിതമായി ആഘോഷിക്കുന്നതിനു വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ലിജി, വാർഡ് മെമ്പർ യൂസുഫ് പാലക്കൽ, മാനേജർ കമാൽ ഹാജി എന്നിവരെ രക്ഷധികാരികളായും, ചെയർമാനായി മനോമോഹനൻ മാസ്റ്ററെയും കൺവീനറായി രേണുക കെ പി (പ്രധാന അധ്യാപിക) എന്നിവരെയും യോഗത്തിൽ നിശ്ചയിച്ചു കൊണ്ട് നൂറ് അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. 

പരിപാടിയുടെ ഭാഗമായി കലാ, കായിക, വൈജ്ഞാനിക മത്സരങ്ങൾ, സെമിനാറുകൾ, സിമ്പോ സിയം, ഗ്രാമോത്സവങ്ങൾ തുടങ്ങി വിവിധങ്ങളായ  ആഘോഷ പരിപാടികൾ സങ്കടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്