കണ്ണൂർ ആശുപത്രി - മയ്യിൽ റൂട്ടിൽ സർവ്വീസ് നടത്തുന്ന MUMMOOS ബസ്സ് തൊഴിലാളികളും മാനേജ്മെൻ്റും ആഗസ്ത് 5 തിങ്കളാഴ്ച കടമ നിർവ്വഹണത്തിന് ശ്രമിക്കുകയാണ്.
മനസാക്ഷി ഉള്ളവരെ തളർത്തി കളയുന്ന കാഴ്ചയാണ് വയനാട്ടിൽ പെയ്തിറങ്ങിയത്. സർവ്വവും നഷ്ട്ടപെട്ടവരുടെ അവസ്ഥ കണ്ടു നിൽക്കാനെ കഴിയുന്നില്ല. ദൈന്യതയിൽ തളർന്ന് നിൽക്കുന്ന ആ മനുഷ്യരെ ചേർത്തുപിടിക്കൽ എല്ലാമുള്ള നമ്മുടെ കടമയാണ്.
ഞങ്ങളുടെ കൂടപ്പിറപ്പുകളാണ് തളർന്ന് പോവുന്നത് എന്ന ബോധ്യം ഞങ്ങളെ വല്ലാതെ അലട്ടുന്നുണ്ട്. നാടാകെ ഒറ്റക്കെട്ടായി ഇറങ്ങി വയനാടിന്റെ കൂടെയാണിന്ന്.
ഞങ്ങളും കൂടെയുണ്ട് എന്ന് ഞങ്ങളും ഉറക്കെ പറയുകയാണ് തിങ്കളാഴ്ച.
ബസ്സിലെ ഡീസൽ ചിലവ് കഴിഞ്ഞ മുഴുവൻ സംഖ്യയും വയനാട്ടിനായി നൽകും. വലിയ പ്രയാസങ്ങളില്ലാത്ത തൊഴിലാളികളും അന്നത്തെ കൂലി സംഭാവനയായി നൽകുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
യാത്രക്കാർ നൽകുന്ന ടിക്കറ്റ് ചാർജിന്റെ കൂടെ സംഭാവന കൂടെ ഞങ്ങൾ പ്രതീക്ഷിക്കുന്നു. താൽപര്യമില്ലാത്ത യാത്രക്കാർക്ക് യാതൊരു പരിഭവവുമില്ലാതെ ടിക്കറ്റ് തുക കഴിച്ച് ബാക്കി തുക തിരിച്ച് നൽകും.
അതിരാവിലെ മുതൽ തന്നെ ഞങ്ങൾ യാത്ര തുടങ്ങും. രാത്രി വൈകിയാലും എല്ലാ കണക്കുകളും തയ്യാറാക്കി ചൊവ്വാഴ്ച പകൽ പണം ഉത്തരവാദപ്പെട്ടവർക്ക് കൈമാറും.
യാത്രക്കിടയിൽ വ്യാപാരികളും മറ്റു മോട്ടോർ തൊഴിലാളികളും ഞങ്ങളെ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
മുഴുവൻ നാട്ടുകാരും അന്നേ ദിവസം ഒരു ചെറു യാത്രയെങ്കിലും ബാനർ വെച്ച് ഓടുന്ന ബസ്സിൽ നടത്തണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ഞങ്ങളുടെ സർവീസ് നടത്തുന്ന 6 ബസ്സുകൾ
1. KANNUR HQ - KANDAKKAI
2. POROLAM
3. CHOLA - IRIKKUR
4. KANNUR HQ - KANNADIPARAMP
5. MULLAKODI MAYYIL
6. MAYYIL SREEKANDAPURAM
Post a Comment