2023 കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ ശ്രീ കണ്ണൂർ ബാലകൃഷ്ണൻ മാസ്റ്ററെ നൂപുരം ഡാൻസ് ഗ്രൂപ്പ് ചേലേരി ആദരിച്ചു.
ഞായറാഴ്ച ചേലേരി എ യൂ പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഇ പി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ മുൻ പഞ്ചായത്ത് മെമ്പർ കെ പി ചന്ദ്രഭാനു ശ്രീ കണ്ണൂർ ബാലകൃഷ്ണൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ കെ പി പ്രകാശൻ ചേലേരി സ്വാഗതവും Dr. ബിനി, ശശി മാസ്റ്റർ എന്നിവർ ആശംസയും നേർന്നു സംസാരിച്ചു. അശ്വതി ടീച്ചർ നന്ദി രേഖപ്പെടുത്തി.

Post a Comment