കണ്ണാടിപ്പറമ്പ്: കോലത്തുനാടിൻ്റെ ആസ്ഥാനമായിരുന്നു ചിറക്കൽ അവിടത്തെ ഉദയവർമ്മ രാജാവിൻ്റെ ആസ്ഥാന സദസ്യൻ ആയിരുന്ന പണ്ഡിതശ്രേഷ്ഠൻ ചെറുശ്ശേരി നമ്പൂതിരിയുടെ കാവ്യാമൃതമാണ് മലയാളത്തിനു ലഭിച്ച കൃഷ്ണഗാഥ.ചിങ്ങ മാസത്തിൽ ക്ഷേത്രങ്ങളിലും വീടുകളിലും കൃഷ്ണപ്പാട്ട് ചൊല്ലുന്ന പതിവുണ്ട്. കൃഷ്ണഗാഥയുമായി ബന്ധപ്പെട്ട് കണ്ണാടിപ്പറമ്പിലെ സനാതന ധർമ്മ പഠനവേദി കൃഷ്ണായനം എന്ന പേരിൽ 2024 സപ്തംബർ 1 ഞായറാഴ്ച കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ ജ്ഞാനയജ്ഞം സംഘടിപ്പിക്കുന്നു. കൃഷ്ണായനത്തിൻ്റെ പ്രചരണാർത്ഥം തയ്യാറാക്കിയ പോസ്റ്ററിൻ്റെ പ്രകാശനം ചെറുശ്ശേരി കൃഷ്ണഗാഥ രചിക്കപ്പെട്ട കടലായി മതിലകം ശ്രീകൃഷ്ണക്ഷേത്രത്തിലെ മേൽശാന്തി മയ്യിൽ മാക്കന്തേരി ഇല്ലത്തെ മധു നമ്പൂതിരി നിർവ്വഹിച്ചു. ചടങ്ങിൽ ജ്യോതിർഗമയ ചെയർമാൻ അഡ്വ കെ.വിജയൻ, കൺവീനർ പി.സി.ദിനേശൻ, ഖജാൻജി പി.വി. രാജീവൻ, എഴുത്തുകാരൻ എം.അനിൽകുമാർ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഗോവിന്ദൻകുട്ടി മാരാർ, ക്ഷേത്ര മാതൃ സമിതി അംഗങ്ങൾ എന്നിവർ പങ്കുചേർന്നു.
Post a Comment