മയ്യിൽ : വിവാഹവാഗ്ദാനം നൽകി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്‌സോ കേസിൽ റിമാൻഡിൽ.
കൊളച്ചേരി സ്വദേശി അജേഷിനെ (33) ആണ് മയ്യിൽ ഇൻസ്‌പെക്ടർ പി സി സഞ്ജയകുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ പ്രതി പീഡിപ്പിക്കുകയായിരുന്നു.
ഗർഭിണിയായതിനെ തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
Post a Comment