മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

വയനാട് ദുരന്തം: പരിസ്ഥിതി വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലം: പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

വയനാട് ദുരന്തം: പരിസ്ഥിതി വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലം: പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

അഴീക്കോട്: വയനാട് ദുരന്തം പരിസ്ഥിതി വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലമാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ പറഞ്ഞു. എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം കമ്മിറ്റി ഓഫീസ് വളപട്ടണം ടോള്‍ബൂത്തിനു സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം വന്‍ദുരന്തങ്ങളുടെ നാടായി മാറുകയാണെന്നാണ് ഈയിടെയുള്ള സംഭവങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. പരിസ്ഥിതിയെ ഒട്ടും ഗൗനിക്കാതെയുള്ള ഇടപെടലുകളാണ് പ്രകൃതി ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. വയനാട് ദുരന്തവും അതില്‍പെട്ടതാണ്. മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ ശുപാര്‍ശകളൊന്നും നടപ്പാക്കാതെയുള്ള നിര്‍മാണപ്രവൃത്തികളാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ഇത്തരം ദുരന്തങ്ങളുണ്ടാവുമ്പോള്‍ കേരളം ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും മനുഷ്യനന്മകളുടെ പ്രകടനമായി മാറുന്നതും അഭിമാനകരമാണ്. 
മുണ്ടക്കൈയിലും ചൂരല്‍മലയിലും പോത്തുകല്ലിലും നിലമ്പൂര്‍ വനത്തിലുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ എസ്.ഡി.പി.ഐ വളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ട്. എല്ലാ ജില്ലകളിലെയും പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ  അഭയകേന്ദ്രങ്ങളായി പാര്‍ട്ടി ഓഫീസുകള്‍ മാറണം. എന്നാല്‍ ഇതിനിടയിലും വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നവരെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ദുരന്തങ്ങളിലും അപകടങ്ങളിലും പോലും വര്‍ഗീയത പരതുന്ന വിധത്തില്‍ അധപതിച്ചവരായി ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മാറിയെന്നതാണ് വയനാട് ദുരന്തം നമുക്ക് കാണിച്ചുതരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ദീന്‍, ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷുക്കൂര്‍ മാങ്കടവ്, അബ്ദുല്ല മന്ന, മണ്ഡലം ട്രഷര്‍ ഇസ്മായില്‍ പുതുപ്പാറ, കമ്മിറ്റി അംഗം റാഷി പുതിയതെരു, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ ട്രഷറര്‍ ഫാത്തിമ അഷ്‌റഫ്, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് മണ്ഡലം പ്രസിഡണ്ട് ശഹര്‍ബാനു സുനീര്‍, ഗ്രമപ്പഞ്ചായത്ത് വാര്‍ഡ് മെംബര്‍മാരായ ഷാഫി, മുബ്‌സിന സംബന്ധിച്ചു. അഴീക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ് നന്ദി പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്