മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

എട്ടേയാർ - പൊറോളം റോഡിൽ ആരോഗ്യ കേന്ദ്രത്തിന് സമീപം ടിപ്പർ ലോറി തല കീഴായി മറിഞ്ഞ് അപകടം

എട്ടേയാർ - പൊറോളം റോഡിൽ ആരോഗ്യ കേന്ദ്രത്തിന് സമീപം ടിപ്പർ ലോറി തല കീഴായി മറിഞ്ഞ് അപകടം

കുറ്റ്യാട്ടൂർ : എട്ടേയാർ - പൊറോളം റോഡിൽ ആരോഗ്യ കേന്ദ്രത്തിന് സമീപം ടിപ്പർ ലോറി തല കീഴായി മറിഞ്ഞ് അപകടം. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കുറ്റ്യാട്ടൂരിലെ ക്രഷറിൽ നിന്നും എംസാൻ്റുമായി വരികയായിരുന്ന ടിപ്പറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ടിപ്പർ അൻപത് അടിയോളം താഴ്ചയിലേക്കാണ് പതിച്ചത്. പരുക്കേറ്റ ഡ്രൈവർ സജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്