Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൻ്റെ "വയനാടിനൊരു കൈത്താങ്ങ്" എം.എൽ.എ കെ.വി. സുമേഷ് ഏറ്റുവാങ്ങി

പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൻ്റെ "വയനാടിനൊരു കൈത്താങ്ങ്" എം.എൽ.എ കെ.വി. സുമേഷ് ഏറ്റുവാങ്ങി

കണ്ണാടിപ്പറമ്പ്: വയനാടിനൊരു കൈത്താങ്ങ് സഹായ പദ്ധതി വഴി പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ കുട്ടികളിലൂടെ ശേഖരിച്ച 15490 രൂപ സ്കൂൾ പ്രഭാത സമ്മേളനത്തിൽ പങ്കെടുത്ത് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ്റെ സാന്നിദ്ധ്യത്തിൽ അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷ് ഏറ്റുവാങ്ങി. സാമ്പാദ്യ കുടുക്കയിൽ ശേഖരിച്ച മുഴുവൻ പണവും കൈമാറിയ നൗമിക . കെ,അനുശ്രീയ എം. പ്രസാദ് എന്നീ കുട്ടികളെ അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു. നാറാത്ത് പഞ്ചായത്ത് യുവ കർഷകയായി തെരഞ്ഞെടുത്ത സ്കൂൾ രക്ഷിതാവ് കൂടിയായ പ്രിയ.സി യെ ചടങ്ങിൽ എം.എൽ.എയും പഞ്ചായത്ത് പ്രസിഡണ്ടും കൂടി ആദരിച്ചു. പി.ടി.എ. പ്രസിഡണ്ട് കെ.ബാബു, പ്രധാന അധ്യാപിക സി.വി. സുധാമണി, സ്റ്റാഫ് സെക്രട്ടറി കെ. ഉഷ എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്