©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL സ്വതന്ത്രദിനാഘോഷവും അനുമോദനവും നടത്തി

സ്വതന്ത്രദിനാഘോഷവും അനുമോദനവും നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷവും ശക്തമായ പ്രകൃതിക്ഷോഭത്തെ ഫലപ്രദമായി നേരിട്ട് താറുമാറായ വൈദ്യുതി വിതരണം അതിവേഗം പുനസ്ഥാപിക്കുന്നതിന് സ്തുത്യർഹ സേവനം നടത്തിയ വാർഡ് പരിധിയിലുള്ള KSEB ജീവനക്കാർക്കുള്ള അനുമോദനവും നടന്നു. KSEB ജീവനക്കാരായ ഇ.സുഭാഷ്, വിജയൻ ചിറ്റോടി, വി.പി.ആദിത്യൻ കഴിഞ്ഞ വർഷത്തെ LSS നേടിയ എ.ദ്യുതി എന്നിവർ അനുമോദനം ഏറ്റുവാങ്ങി.

രാവിലെ 7 മണിക്ക് പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ  പതാക ഉയർത്തി. 
ചടങ്ങിൽ വാർഡ് മെമ്പർ .ശ്രീ .യൂസഫ് പാലക്കൽ .ശ്രീ .എം .വി കുഞ്ഞിരാമൻ മാസ്‌റ്റർ, ശ്രീ.സത്യൻ.കെ, ശ്രീ .ടി ഒ നാരായണൻകുട്ടി. ശ്രീ.അച്ചുതൻ സി, ശ്രീ.സഹദേവൻ സി, ശ്രീ.വാസുദേവൻ. ഇ കെ എന്നിവരും നേതൃത്വം നൽകി. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്