Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അഖില കേരള മാരാർ ക്ഷേമസഭയുടെ കണ്ണൂർ ജില്ലാ സമ്മേളനവും അനുമോദന സദസ്സും നാളെ നടക്കും

അഖില കേരള മാരാർ ക്ഷേമസഭയുടെ കണ്ണൂർ ജില്ലാ സമ്മേളനവും അനുമോദന സദസ്സും നാളെ നടക്കും

കണ്ണൂർ: സെപ്റ്റംബർ 1ന് (ഞായറാഴ്ച) ആലുവ ടൗൺ ഹാളിൽ നടക്കുന്ന അഖില കേരള മാരാർ ക്ഷേമസഭയുടെ 38-ാം സമ്മേളനം 'വാദിത്രം 2024' മുന്നോടിയായി അഖില കേരള മാരാർ ക്ഷേമസഭയുടെ കണ്ണൂർ ജില്ലാ സമ്മേളനവും അനുമോദന സദസ്സും നാളെ (25.08.2024) ഞായറാഴ്ച 02.30 മുതൽ പുതിയതെരു ചിറക്കൽ ഓർക്കിഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. 
ഉച്ചയ്ക്ക് 2.30നി  പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങ് കണ്ണൂർ ജില്ല അഖില കേരള മാരാർ ക്ഷേമസഭ പ്രസിഡന്റ് ശ്രീ പി വി രാജശേഖരൻ മാരാറുടെ അധ്യക്ഷതയിൽ അഖില കേരള മാരാർ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ശ്രീ എൻ ഇ ഭാസ്കര മാരാർ ഉദ്ഘാടനം നിർവഹിക്കും. 
ചടങ്ങിൽ തൃശ്ശൂരിലെ ഡോക്ടർ ഹരിദാസ് മാരാർ മാമ്പയിൽ  വിശിഷ്ടാതിഥിയാകും. കണ്ണൂർ ജില്ല അഖില കേരള മാരാർ ക്ഷേമസഭ സെക്രട്ടറി ശ്രീ ടിവി കുട്ടികൃഷ്ണ മാരാർ സ്വാഗതം പറയും. വിദ്യാഭ്യാസ എൻഡോമെന്റുകൾക്ക് അർഹരായ വിദ്യാർഥികൾക്കും വിവിധ രംഗങ്ങളിൽ തെളിയിച്ചവർക്കുള്ള അനുമോദനം ചടങ്ങിൽ നിർവഹിക്കും. 
ചിറക്കൽ സെൻട്രൽ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ കെ കെ രാധാകൃഷ്ണൻ, കേരള ക്ഷേത്ര വാദ്യകലാ അക്കാദമി വാദ്യ കലാകേസരി ശ്രീ ചെറുതാഴം ചന്ദ്രൻ മാരാർ, കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ശ്രീ കോട്ടക്കൽ രമേശൻ മാരാർ, കണ്ണൂർ ജില്ലാ അഖില കേരള ക്ഷേമസഭ വനിതാ വിഭാഗം കൺവീനർ ശ്രീമതി എൻ ഇ പ്രിയംവദ എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും. 
തുടർന്ന് അനുമോദനങ്ങൾ ഏറ്റുവാങ്ങിയവരുടെ മറുപടി പ്രസംഗം.
ചടങ്ങളിൽ കണ്ണൂർ ജില്ല അഖില കേരള മാരാർ ക്ഷേമ സഭ ജോയിൻ സെക്രട്ടറി പി വി വേണുഗോപാൽ മാരാർ നന്ദി പ്രകാശിപ്പിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്