Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ ബ്ലീഡിംഗ് എക്സ്പ്രസ് സംഘടിപ്പിച്ചു

ഇന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ ബ്ലീഡിംഗ് എക്സ്പ്രസ് സംഘടിപ്പിച്ചു

ജിതിൻ വി കെ എന്ന മനുഷ്യ സ്നേഹിയുടെ നന്മ നിറഞ്ഞ ആശയത്തിൽ നിന്ന് 2016ൽ ഉടലെടുത്തതാണ്.  സുഹൃത്തുക്കളോട് പങ്കുവെച്ച ഈ ആശയം റെഡ് ഈസ്‌ ബ്ലഡ്‌ കേരള (RIBK) എന്ന നവമാധ്യമ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തു. പിന്നീടത് കേരള ഗവണ്മെന്റ് സൊസൈറ്റി രെജിസ്ട്രേഷൻ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തു (RegNo:KNR/CA/480/2016)

RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയും കോപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് മാടായി എൻസിസി യൂണിറ്റ് 32 സംയുക്തമായി ഇന്ന് മിംസ് ആശുപത്രിയിൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടുകൂടി നടത്തിയ ബ്ലീഡിങ് എക്സ്പ്രസിൽ നിരവധി വിദ്യാർത്ഥികളാണ് ഇന്ന് രക്തദാനം നടത്തിയത്. 

ഈ കൂട്ടായ്മയിലൂടെ കേരളത്തിൽ എവിടെയും രക്തം ആവശ്യമായി വന്നാൽ ഡോണർമാരെ എത്തിച്ചു നൽകാൻ സംഘടന ലക്ഷ്യ വയ്ക്കുന്നു അതോടൊപ്പം കാൻസർ എന്ന രോഗത്തിന്റെ ഫലമായി മുടി നഷ്ടപെടുന്നവർക്ക് അവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സൗജന്യമായി വിഗ്ഗ് നൽകാനും തയ്യാറാക്കുന്നതിനുമായി കേശദാനത്തെ പ്രോത്സാഹിപ്പിക്കുന്നു.
കൊറോണ എന്ന മഹാമാരി നാടിനെ വിറപ്പിച്ചപ്പോൾ കേരളത്തിന്റെ എല്ലായിടത്തേയും സന്നദ്ധപ്രവർത്തകരെ അണിനിരത്തി മരുന്നുകൾ എത്തിച്ചു നൽകുന്നതിനും പഠനം മുടങ്ങിയ നിർദ്ദനർക്ക് മൊബൈൽ, ടീവീ എന്നിവ നൽകി പഠനസഹായവും നൽകി അതോടൊപ്പം ആ സമയത്ത് രക്ത ബാങ്കുകളിൽ ഉണ്ടായ ക്ഷാമം ഒഴിവാക്കാൻ രക്തദാതാക്കളെ ബ്ലഡ്‌ ബാങ്കിൽ എത്തിക്കാൻ   (ബ്ലീഡിങ് എക്സ്പ്രസ്സ്‌) എന്ന ആശയത്തോടെ വാഹന സൗകര്യം ഏർപ്പെടുത്തി പ്രശ്നപരിഹാരം നിർവഹിചു. 
നിരവധി പേർക്ക് ചികിത്സ സഹായവും വാക്കിങ് സ്റ്റിക്ക് പോലുള്ള ഉപകരണങ്ങളും വാങ്ങി നൽകാൻ സംഘടനയ്ക് കഴിഞ്ഞു. ഒരു നേരം ഭക്ഷണം കിട്ടാത്തവർക്ക് (സാന്ത്വന സദ്യ) എന്ന പേരിൽ ഭക്ഷണം നൽകാനും ഈ കാലഘട്ടത്തിൽ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഒറ്റ ദിവസം കേരളത്തിലെ 9 ജില്ലകളിൽ ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കുകൾ കേന്ദ്രീകരിച്ചു കൂടുതൽ രക്തദാതാക്കളെ എത്തിച്ചു വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ് സൃഷ്ടിച്ചു. തെരുവിൽ കഴിഞ്ഞവർക്ക് തണുപ്പ് കാലത്ത് പുതയ്ക്കാൻ പുതപ്പ് നൽകി സംഘടന മാതൃക സൃഷ്ട്ടിച്ചിട്ടുണ്ട്.
2016ൽ കണ്ണൂരിൽ തുടങ്ങിയ സംഘടനയ്ക്ക് ഇന്ന് കേരളത്തിന്റെ എല്ലാ ജില്ലകളിലും അതുപോലെ മംഗലാപുരം ബാംഗ്ലൂർ UAE എന്നിവിടങ്ങളിൽ എല്ലാം സന്നദ്ധ പ്രവർത്തകരെ സൃഷ്ടിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

രക്തം ആവശ്യമുള്ളവരും, രക്തദാനം ചെയ്യാൻ താല്പര്യം ഉള്ളവരും ബന്ധപ്പെടുക 

9207192024, 9961941284, 9633096522  

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്