Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തിയുടെ പ്രഥമ ഡോക്ടർ കെ സി സഫ് വാന സ്വാദിഖിനെ മുസ്‌ലിം ലീഗ് ആദരിച്ചു

പാമ്പുരുത്തിയുടെ പ്രഥമ ഡോക്ടർ കെ സി സഫ് വാന സ്വാദിഖിനെ മുസ്‌ലിം ലീഗ് ആദരിച്ചു

പാമ്പുരുത്തി: മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസിസ് ഹോസ്പിറ്റൽ എന്ന കോളേജിൽ നിന്നും ഉയർന്ന മാർക്കോടെ ബി ഡി എസ് ബിരുദം നേടിയ പാമ്പുരുത്തിയുടെ പ്രഥമ ഡോക്ടർ കെ സി സഫ് വാന സ്വാദിഖിനെ പാമ്പുര്യത്തി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു. തളിപ്പറമ്പ് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉപഹാരം സമ്മാനിച്ചു. ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം ആദം ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി അബ്ദുൽ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് , മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം,  ശാഖാ മുസ്‌ലിം ലീഗ് ഭാരവാഹികളായ എം അബ്ദുള്ള, എം പി അബ്ദുൽ ഖാദർ, പാമ്പുരുത്തി മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് എം എം അമീർ ദാരിമി, എം എസ് എഫ് പഞ്ചായത്ത് പ്രസിഡണ്ട് വി.ടി ആരിഫ്, ശാഖ എം എസ് എഫ് ഭാരവാഹികളായ പി നജാദ്, പി പി നിഹാദ്,  ഹിലാൽ പാലങ്ങാട്ട് സംബന്ധിച്ചു.

പാമ്പുരുത്തി സ്വദേശിനി കെ.സി ഹാജറയുടേയും, കുന്നുംകൈ ടി. മുഹമ്മദ് സ്വാദിഖിൻ്റെയും മകളാണ് സഫ് വാന. കെ.സി സൽമാനുൽ ഫാരിസ് സഹോദരനാണ്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്