മയ്യിൽ : കമ്പിൽ ടൗണിൽ എംഡിഎംഎയോടുകൂടി പെരുമാച്ചേരി കൊട്ടപ്പൊയിൽ സ്വദേശിയെ പിടികൂടിയ കേസിലെ ബന്ധപ്പെട്ട മുഴുവൻ കണ്ണികളെയും പിടികൂടണമെന്ന് സിപിഐ എം ചെറുപ്പഴശ്ശി ലോക്കൽ കമ്മിറ്റി. ഇത് ഒറ്റപ്പെട്ട സംഭാവമല്ല. ഇതിന് പിന്നിൽ വലിയ ലഹരിമാഫിയ സംഘമുണ്ട്. സ്കൂൾ പ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും പിടിമുറുക്കുന്ന ലഹരി സംഘത്തിലെ മുഴുവൻ പേരെയും പിടികൂടാനുള്ള സമഗ്രമായ അന്വേഷണം പൊലീസ് നടത്തണമെന്നും സിപിഐ എം ചെറുപഴശ്ശി ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


Post a Comment