കണ്ണൂർ: ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിക്കൊണ്ട് നാടിന്റെ അഭിമാനമായി മാറിയ ശ്രീനന്ദ് ഷർമിലിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയതെരു യൂണിറ്റ് ആദരിച്ചു. ഡോക്ടർ ഷർമ്മിൽ ഗോപാലിന്റെയും ഡോക്ടർ പ്രിയ ഷർമ്മിലിന്റെയും മകനാണ് ശ്രീനന്ദ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തീയറേത്ത് മെമെന്റോ നൽകി. പുതിയതെരു യൂണിറ്റ് ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ സി. രവീന്ദ്രൻ,യൂണിറ്റ് വൈസ് പ്രസിഡണ്ട് സുരേഷ് മലബാർ, യൂത്ത് വിങ് പ്രസിഡണ്ട് സി.എൻ. മെഹറൂഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment