©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL നാട്ടുപാട്ടുകൾക്കൊപ്പം ആടിയും പാടിയും കുരുന്നുകൾ; നാട്ടറിവ് ദിനം ആഘോഷമാക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ

നാട്ടുപാട്ടുകൾക്കൊപ്പം ആടിയും പാടിയും കുരുന്നുകൾ; നാട്ടറിവ് ദിനം ആഘോഷമാക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ

മയ്യിൽ : നാട്ടുപാട്ടുകളുടെ താളത്തിനൊപ്പം കുരുന്നുകൾ ഏറ്റുപാടി, ഒന്നിച്ച് ആടിത്തിമിർത്തു. നാടൻപാട്ടുകൾക്കൊപ്പമാണ് നാട്ടറിവ് ദിനം കയരളം നോർത്ത് എ.എൽ.പി. സ്കൂൾ ആഘോഷമാക്കിയത്. വിദ്യാരംഗം കലാസാഹിത്യവേദി കലാകാരന്മാരുടെയും കലാപരിശീലകരുടെയും കൂട്ടായ്മയായ ആർട്ട്സ്ഫിയറുമായി ചേർന്നാണ് പരിപാടിയൊരുക്കിയത്. കേരള ഫോക്ക്ലോർ അക്കാദമി യുവപ്രതിഭ പുരസ്കാര ജേതാവ് ഒ. ശരത്കൃഷ്ണൻ നേതൃത്വം നൽകി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എം. ഗീത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സി. മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്