Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂർ റൂറൽ പോലിസ് മേധാവി എം ഹേമലതക്ക് യാത്രയയപ്പ് നൽകി

കണ്ണൂർ റൂറൽ പോലിസ് മേധാവി എം ഹേമലതക്ക് യാത്രയയപ്പ് നൽകി

കണ്ണൂർ ജില്ലയിൽ ആദ്യത്തെ വനിത എസ് പി ആയി ചാർജ്ജ് വഹിച്ചിരുന്ന  ജില്ലാ പോലീസ് മേധാവി (കണ്ണൂർ റൂറൽ)  ഹേമലത ഐ പി എസിന് ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി. സർക്കാരിലെ വിവിധ വകുപ്പുകളും പോലീസുമായി ജില്ലയിൽ വിവിധ രംഗങ്ങളിൽ വളരെ ഏകോപനത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞതിനു ജില്ലാ റൂറൽ എസ് പി എന്ന നിലയിലുള്ള ഹേമലത ഐപിഎസിന്റെ പ്രവർത്തനം ഏറെ സഹായിച്ചിട്ടുണ്ട്.  തുടർന്നുള്ള ചുമതലകളിലും മികച്ച പ്രവർത്തനം നടത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ  ഐ എ എസ് ഉപഹാരം നൽകി.  ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് വൈശാഖ് ഐഎഫ്എസ്, എ ഡി എം കെ നവീൻ ബാബു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ്, ജില്ലാ സാമൂഹിക നീതി ഓഫീസർ ബിജു തുടങ്ങിയ  ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ ചടങ്ങിൽ പങ്കെടുത്തു.
#CollectorKNR #WeAreKannur

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്