മയ്യിൽ: സേവന തൽപ്പരരായിട്ടുള്ളവർക്ക് ഏറ്റവും നല്ല സേവനം ചെയ്യാനുള്ള വേദിയാണ് സേവാഭാരതി എന്നും സേവാ പ്രവർത്തനത്തി ലൂടെ മനുഷ്യമനസ്സിനെ സേവനത്തിന്റെ പര്യായമാക്കാൻ സാധിക്കുമെന്നും ആർ.എസ്.എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം പറഞ്ഞു. ദേശീയ സേവാഭാരതി കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഇ. മോഹനൻ അധ്യക്ഷനായി വൈസ് പ്രസിഡന്റ് കെ. രാമകൃഷ് ണൻ വാർഷിക റിപ്പോർട്ടും, വിഷൻ ഡോക്യുമെന്റ്റി പ്രകാശനവും നടത്തി. ആർ എസ് എസ് വിഭാഗ് സേവ പ്രമുഖ് കെ. പ്രമോദ് ജില്ലാ ഭാരവാഹി പ്രഖ്യാപനം നടത്തി. സെക്രട്ടറി ടി.പി. രാജീവൻ സ്വാഗതവും ട്രഷറർ കെ. രാജു നന്ദിയും പറഞ്ഞു.
ദേശീയ സേവാഭാരതി ജില്ലാ സമിതി ഭാരവാഹികളായി വി. സുഗതൻ, പി. സുകുമാരൻ, ഒ ജയരാജൻ (രക്ഷാധികാരികൾ), ഇ. മോഹനൻ (പ്രസിഡന്റ്), കെ. രാമകൃഷ്‌ണൻ (ജനറൽ സെക്രട്ടറി), എം. പി. ഷീന, കെ.വി. വിദ്യാധരൻ, എ. ബാലകൃഷ്ണൻ, ഷാജി ഇരിട്ടി (വൈസ് പ്രസിഡൻറുമാർ), ബീന മനോഹരൻ, കെ. രാജു, എൻ.ടി. മനോജ്, ജസിൻ ജിഷ്‌ണുദാസ് (സെക്രട്ടറിമാർ), ടി.പി. രാജീവൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനം ആർ എസ് എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബലറാം ഉദ്ഘാടനം ചെയ്യുന്നു |
Post a Comment