തായംപൊയിൽ : യുവജന വായനശാല & ഗ്രന്ഥാലയം യുവരശ്മി സ്പോർട്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ 2024ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കണ്ണൂർ ക്രൈംബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് പി പി, യോഗ ഇൻസ്‌ട്രക്ടർ നിധീഷ് കെ എന്നിവരെ അനുമോദിച്ചു. പി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങ് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ ഉദ്ഘാടനം ചെയ്തു. നിധിൻ സി വി, ലളിത സി വി, ടി രാഘവൻ എന്നിവർ സംസാരിച്ചു.
Post a Comment