പുരോഗമന കലാ സാഹിത്യ സംഘം 13മത് സംസ്ഥാന സമ്മേളനത്തിന് സമാപനമായി. കണ്ണൂർ നായനാർ അക്കാദമിയിൽ രണ്ട് ദിവസങ്ങളായി നടന്ന സമ്മേളനം അവസാനിച്ചു. പ്രശസ്ത കവി സച്ചിതാനന്ദൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കഥാകൃത്ത് ടി പത്മനാഭൻ, നോവലിസ്റ്റ് എം. മുകുന്ദൻ, സുനിൽ പി ഇളയിടം, തമിഴ് സാഹിത്യകാരൻ ആദവൻ ദീക്ഷണ്യ, എം. സ്വരാജ്, എം.എം നാരായണൻ, എം.കെ മനോഹരൻ, നാരായണൻ കാവുബായി, ടി.പി വേണു ഗോപാലൻ, പ്രസംഗിച്ചു. പ്രസിഡൻ്റ് ഷാജി എൻ കരുൺ പതാക ഉയർത്തി. സിക്രട്ടറി അശോകൻ ചരുവിൽ നയരേഖയും, കരിവെള്ളൂർ മുരളി നിയമാവലി പരിഷ്കരണവും, എം.കെ മനോഹരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
Post a Comment