കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി MSc ജിയോളജി പരീക്ഷയിൽ മൂന്നാം റാങ്ക് നേട്ടവുമായി മയ്യിൽ ആമ്പിലേരിയിലെ സി.വി. ആശ്രിത.
കാസർഗോഡ് ഗവൺമെൻ്റ് കോളജിൽ നിന്നാണ് ബിരുദാനന്തര ബിരുദത്തിൽ റാങ്ക് ജേതാവായത്.
കണ്ടക്കൈ എ എൽ .പി സ്കൂൾ (കൊളാപ്പറമ്പ്), മയ്യിൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം എം ജി യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്.
ചെക്ക്യാട്ട്കാവിലെ കെ.സുരേശൻ്റെയും കണ്ടക്കൈ എ എൽ പി സ്കൂൾ (കൊളാപ്പറമ്പ്) KG അധ്യാപിക സി.വി. ഓമന യുടെയും മകളാണ്.
Post a Comment