പന്ന്യങ്കണ്ടി : ചന്ദ്രിക ദിനപത്രം സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ കൊളച്ചേരി പഞ്ചായത്ത്തല ജേതാക്കളേയും, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളേയും മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ചന്ദ്രിക ക്യാമ്പയിനിൽ കൂടുതൽ വരിക്കാരെ ചേർത്തവർക്ക് മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രചാരണസമിതി ഏർപ്പെടുത്തിയ അവാർഡുകൾ യഥാക്രമം കമ്പിൽ, പന്ന്യങ്കണ്ടി, പാമ്പുരുത്തി ശാഖകൾ ഏറ്റുവാങ്ങി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ശാഖകൾക്ക് 5000, 3000, 2000 എന്നിങ്ങനെയുള്ള ക്യാഷ് അവാർഡും പ്രത്യേക ഉപഹാരങ്ങളുമാണ് സമ്മാനിച്ചത്
കൂടാതെ മഹാരാഷ്ട്രയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ നേടി യൂറോപ്പിലെ മൊൾഡോവയിൽ നടക്കുന്ന ഇൻറർനാഷണൽ പഞ്ചഗുസ്തി മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാമ്പുരുത്തിയിൽ താമസിക്കുന്ന പി പി മുഹമ്മദ് റാഫി കയറളം കരക്കണ്ടം, ജെ. ഇ. ഇ അഡ്വാൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ബുവനേഷ്വർ ഐ ഐ ടി യിൽ B Tech ഇലക്ട്രിക് എഞ്ചിനീയറിങ്ങിന് സെലക് ഷൻ ലഭിച്ച ഹിഷാം അഹ്‌മദ് എം. കെ. പി. പാട്ടയം, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ടി പി ആയിഷ പള്ളിപ്പറമ്പ് എന്നിവർക്കും പ്രത്യേക ഉപഹാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു.
പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന സ്നേഹാദരവ് ചടങ്ങ്
മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ അനുമോദന പ്രഭാഷണവും നിർവഹിച്ചു . പഞ്ചായത്ത് ചന്ദ്രിക പ്രചാരണസമിതി കൺവീനർ മൻസൂർ പാമ്പുരുത്തി കാമ്പയിൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ദുബായ് കെ എം സി സി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് അഹമ്മദ് കമ്പിൽ, അബുദാബി തളിപ്പറമ്പ് മണ്ഡലം കെ എം സി സി ട്രഷറർ സി കെ മുഹമ്മദ് കുഞ്ഞി നാലാം പീടിക, പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി, ചന്ദ്രിക കണ്ണൂർ സർക്കുലേഷൻ മാനേജർ കെ കെ ബഷീർ, ഗ്രാമ പഞ്ചായത്ത് അംഗം കെ പി അബ്ദുൽ സലാം, എം എസ് എഫ് ഹരിത ജില്ലാ ജനറൽ സെക്രട്ടറി ടി പി ഫർഹാന, പി ടി ച്ച് കൊളച്ചേരി മേഖല ജനറൽ സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിമാരായ പി.കെ.പി നസീർ ,അന്തായി നൂഞ്ഞേരി, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സംസാരിച്ചു.
Post a Comment