മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

മുസ്‌ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു

മുസ്‌ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു

മയ്യിൽ : രൂക്ഷമായ കരയിടിച്ചിൽ ഭീഷണി നേരിടുന്ന കണ്ടക്കൈ പ്രദേശം മുസ്‌ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൾ കരീം ചേലേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദർശിച്ചത്. ശക്തമായ ഒഴുക്കിൽ കല്ലുങ്കടവ് മുതൽ എരിഞ്ഞിക്കടവ് വരെയുള്ള കണ്ടക്കൈ കൗപ്പാട് ഭാഗത്തെ രണ്ട് കിലോമീറ്ററിനടുത്തുള്ള പുഴയോരം ദിനംപ്രതി ഇടിഞ്ഞു തീരുകയാണ്. ഇതോടെ പുഴയോരത്തെ നിരവധി വീടുകൾ അപകട ഭീഷണി നേരിടുകയാണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 

കരയിടിച്ചലിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ  അടിയന്തര നടപടി കൈകൊണ്ട് നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന് അഡ്വ: അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപെടുത്തി തുടർ നടപടികൾ വേഗത്തിലാക്കാൻ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ആക്ഷൻ കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കൊടിപ്പോയിൽ, ട്രഷറർ ടി.വി അസൈനാർ മാസ്റ്റർ ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ എന്നിവരും കൂടെയുണ്ടായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്