കമ്പിൽ : കുമ്മായക്കടവിൽ കനത്ത മഴയിൽ വീടിന്റെ മതിൽ തകർന്ന സ്ഥലം നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.
കുമ്മായക്കടവ് സഫീറ കക്കിരിച്ചാൽ എന്നവരുടെ വീട്ടിലെ മതിൽ ആണ് തകർന്നത്. മിനുട്ടുകൾക്ക് മുൻപ് കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തെ മതിൽ ആണ് തകർന്ന് വീണത്. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത് എന്ന് വീട്ടുകാർ പറഞ്ഞു.
മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ മാസ്റ്റർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ കാദർ കെ പി, STCC പാലിയേറ്റീവ് അംഗം മുത്തലിബ് ടി, വനിതാ ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഖയറുന്നിസ കെ, ശാഖ ട്രഷറർ റഹ്മത്ത് എം പി എന്നിവർ ആണ് സന്ദർശിച്ചത്.
Post a Comment