©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചംഗ സംഘം ഇടിച്ചിട്ടശേഷം തട്ടിക്കൊണ്ടു പോയി, ബൈക്ക് മോഷ്ട‌ിച്ചു

ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചംഗ സംഘം ഇടിച്ചിട്ടശേഷം തട്ടിക്കൊണ്ടു പോയി, ബൈക്ക് മോഷ്ട‌ിച്ചു

മയ്യിൽ :- കാറിലെത്തിയ അഞ്ചംഗ സംഘം ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ ഇടിച്ചിട്ടശേഷം തട്ടിക്കൊണ്ടു പോയി ബൈക്ക് മോഷ്ട‌ിച്ചു. ഒരാൾ പിടിയിൽ. ആലപ്പുഴ കനകക്കുന്ന് സ്വദേശിയും കായംക്കുളം ചേപ്പാട് പുല്ലൂ കുളങ്ങരയിലെ ഷജീന മൻസിലിൽ ബി.ഷാജഹാനെ (37) യാണ് മയ്യിൽ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ചകാർ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ കക്കാട് സ്വദേശി മറിയുമ്മ മൻസിലിൽ പി.കെ. മുൻസീറിന്റെ (35) പരാതിയിലാണ് മാരുതി ബ്രസ കാറിലെത്തിയ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു.

ഡിസംബർ 28ന് ശനിയാഴ്ച രാവിലെ 8.30 മണിക്ക് ചേലേരി വൈദ്യർക്കണ്ടിയിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരൻ സഞ്ചരിച്ച ബൈക്കിൽ പ്രതികൾ സഞ്ചരിച്ച കാർ ഇടിച്ചിട്ടശേഷം തട്ടികൊണ്ടു പോകുകയും 30,000 രൂപ വിലവരുന്ന ബൈക്ക് മോഷ്‌ടിച്ചു കൊണ്ടു പോകുകയും ചെയ്യുകയായിരുന്നു. കേസിലെ മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്