Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഐ.വി. ദാസ് അനുസ്മരണം

ഐ.വി. ദാസ് അനുസ്മരണം

മയ്യിൽ: വായനാ പക്ഷാചരണത്തിൻ്റെ സമാപനത്തിന്, അദ്ധ്യാപക രംഗത്തും, രാഷ്ട്രീയ - സമൂഹൃരംഗങ്ങളിലും പ്രശസ്തനും, ദീർഘകാലം ദേശാഭിമാനി വാരികാ പത്രാധിപരും, കേരള ഗ്രന്ഥശാലാ സംഘം സെക്രട്ടറിയുമായിരുന്ന ഇല്ലത്ത് വീട്ടിൽ ഭുവന ദാസ് എന്ന ഐ.വി. ദാസിനെ അനുസ്മരിച്ചു കൊണ്ട് വള്ളിയോട്ടുവയൽ ജയകേരള വായനശാല സംഘടിപ്പിച്ച പരിപാടി ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വായനശാല ഏർപ്പെടുത്തിയ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
വായനശാലാ പ്രസിഡണ്ട് ഇ.പി. രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ താലൂക്ക് കൗൺസിലർ ഡോ. കെ. രാജഗോപാലൻ, കെ.വി.ശ്യാമള, സി.വി.വിജയശ്രീ, ദേവനന്ദ, ഗൗരീനന്ദ, ആർ. തേജസ്വിനി എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.വി. ദേവദാസൻ സ്വാഗതവും, ജോ:സെക്രട്ടറി എം. മനോഹരൻ നന്ദിയും പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്