Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അക്ഷരകോളേജ് വിദ്യാർത്ഥികളെ അനുമോദിക്കുന്നു

അക്ഷരകോളേജ് വിദ്യാർത്ഥികളെ അനുമോദിക്കുന്നു

കമ്പിൽ : അക്ഷര കോളേജ് 31ാം വാർഷികത്തിൻ്റെ ഭാഗമായി കോളേജിൽ നിന്നും വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു.ജൂലൈ 12 ന് രാവിലെ 10 മണിക്ക് കോളേജ് ഹാളിൽ ചേരുന്ന യോഗത്തിൽ പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം എം. വി ശ്രീജിനി ഉദ്ഘാടനം നിർവഹിക്കും. ദേശീയ അധ്യാപക അവാർഡ് ജേതാവ് പി വി വത്സൻ മാസ്റ്റർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. ചടങ്ങിൽ ഡോ : മുരളി മോഹനൻ, രാജേഷ് പാലങ്ങാട്ട്, വിപി നവാസ്, ഇ കെ ഉഷ, പി പി സീത എന്നിവർ പ്രസംഗിക്കും. NIOS +2വിന് 97% വിജയമാണ് അക്ഷര കോളേജിൽ ഉണ്ടായത്. പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിൽ 96% പേരും ഡിസ്റ്റിങ്ഷൻ നേടിയാണ് വിജയിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്