മയ്യിൽ പഞ്ചായത്തിലെ ഇരുവപ്പുഴ നമ്പ്രത്തെ മാതൃക വനിത കർഷക കൂട്ടായ്മ ത്രിവേണി ജെ എൽ ജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചെയ്യുന്ന ചെണ്ടു മല്ലി കൃഷിയുടെ ഉദ്ഘാടനം ഇന്ന് ഇരുവപ്പുഴ നമ്പ്രത്ത് വാർഡ് മെമ്പർ ശ്രീമതി സത്യഭാമയുടെ അധ്യക്ഷതയിൽ മയ്യിൽ കൃഷി ഓഫീസർ ചെണ്ടുമല്ലി കൃഷിയുടെ ഔപചാരിക നടീൽ ഉൽഘാടനം നിർവ്വഹിച്ചു.
കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ യൂസഫ് പാലക്കൽ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി രതി വി പി, ഇരുവപ്പുഴ നംബ്രം പാടശേഖര സമിതി സെക്രട്ടറി ശ്രീ അനൂപ് കുമാർ, സ്ഥലത്തെ മാതൃകാ കർഷകൻ ശ്രീ ശ്രീധരൻ .ഗിരീഷ് എംഎം, കൃഷി ഭവൻ കൃഷി അസിസ്റ്റൻ്റ് മാരായ ശ്രീ ബിനോജ് സി, ശ്രീ അഖിൽ പി വി, എ ഡീ എസ് പ്രതിനിധി ശ്രീമതി സുഗുണ RP.ശോഭാ നാരായണൻ ടി പി, എ ഡി എസ് അംഗം ശ്രീമതി ശ്രീജ എം വി, ത്രിവേണി ഗ്രൂപ്പ് പ്രസിഡൻ്റ് ശ്രീമതി നിഷ എന്നിവരോടൊപ്പം ത്രിവേണി വനിതാ കർഷക കൂട്ടായ്മയുടെഭാഗമായ വനിതാ കർഷകരും പങ്കെടുത്തു.
ത്രിവേണി വനിതാ കൂട്ടായ്മയുടെ സെക്രട്ടറി ശ്രീമതി നളിനിയേച്ചിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വനിത കർഷകർ ഒത്തു ചേർന്നു പച്ചക്കറികൾ, ചെറു ധാന്യങ്ങൾ എന്നിവ മാതൃകാപരമായി കൃഷി ചെയ്ത് വരുന്നുണ്ട്.
ഇത്തവണ കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ കാർഷിക പദ്ധതിയായ "ഓണത്തിന് ഒരു കൊട്ട പൂവ്" പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ത്രിവേണി വനിത കർഷകർ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.
Post a Comment