മയ്യിൽ: യങ് സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ടുചാലിൻ്റെ നേതൃത്വത്തിൽ കവിളിയോട്ടു ചാൽ സ്വദേശിനിയായ സാനന്തിനെ വീട്ടിൽ ചെന്ന് അനുമോദിച്ചു.
28.07.24 ഞായറാഴ്ച പുലർച്ചെ 5 മണിക്കാണ് മയ്യിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കണ്ണാടിപ്പറമ്പ് സ്വദേശിനിയുടെ 5000 രൂപയും എടിഎം കാർഡും ലൈസൻസും ഉള്ള ഒരു പേഴ്സ് ഫുട്ബോൾ താരവും ദേശാഭിമാനി പത്ര വിതരണക്കാരനുമായ സാനന്തിന് കളഞ്ഞു കിട്ടിയത്.
മയ്യിൽ പോലീസ് സ്റ്റേഷനിൽ നൽകിയ പേഴ്സ് പിന്നീട് ഉടമ എത്തി വാങ്ങിച്ചു. സാനന്തിൻ്റെ വീട്ടിൽ നടന്ന പരിപാടിയിൽ ക്ലബ് സെക്രട്ടറി ബാബു പണ്ണേരിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. പരിപാടിയിൽ ക്ലബ് പ്രസിഡൻ്റ് കെ സജിത്ത് അധ്യക്ഷത വഹിച്ചു. കെ പി മനോഹരൻ, ഷൈജു ടി പി, ബിനോജ് കെവി. അഭിശാന്ത്, മിഥുൻ എന്നിവർ സംസാരിച്ചു. കെ പി രാജീവൻ സ്വാഗതവും ട്രഷറർ സി കെ ജിതേഷ് നന്ദിയും പറഞ്ഞു.
Post a Comment