പള്ളിപ്പറമ്പ് : കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് (പി ടി എച്ച് - കൊളച്ചേരി) പ്രവാസി സംഗമം സംഘടിപ്പിച്ചു.
പള്ളിപ്പറമ്പിൽ നടന്ന സംഗമത്തിൽ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. പി ടി എച്ച് ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് ദാവൂദ് തണ്ടപ്പുറം, മസ്കറ്റ് ചാപ്റ്റർ പ്രസിഡണ്ട് മുഹമ്മദ് ഇഖ്ബാൽ കൊളച്ചേരി , വിവിധ പ്രവിശ്യയിലെ നേതാക്കളായ മൂസ്സാൻ പാറപ്പുറം കമ്പിൽ, ഹാരിസ് നെല്ലിക്കപാലം, അഹ്മദ് കമ്പിൽ, സി കെ മുഹമ്മദ് കുഞ്ഞി നാലാം പീടിക, ഷാഫി മാലോട്ട് റിയാദ്, മുഹമ്മദ് നദീർ ഷാർജ, പി പി മുനീർ പള്ളിപ്പറമ്പ് - റിയാദ് , കെ അബ്ദുൽ ലത്തീഫ് പള്ളിപ്പറമ്പ്, മുഹമ്മദലി കണ്ടക്കൈ - ഖത്തർ, മൻസൂർ അൽ ഐൻ, പി ടി.എച്ച് വൈസ് പ്രസിഡണ്ടുമാരായ എം അബ്ദുൽ അസീസ്, ഖാദർ ചെറുവത്തല, പി ടി എച്ച് നഴ്സ് ജാസ്മിൻ, വി.ടി മുസ്തഫ ആദം, ടി പി നിയാസ് കമ്പിൽ സംസാരിച്ചു.
പി ടി എച്ച് വൈസ് പ്രസിഡണ്ട് അഹമ്മദ് തേർലായി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതവും ഫായിസ് തണ്ടപ്പുറം നന്ദിയും പറഞ്ഞു. കെ എം സി സി അബുദാബി തളിപ്പറമ്പ് മണ്ഡലം ട്രഷറർ സി കെ മുഹമ്മദ് കുഞ്ഞി നാലാം പീടിക പി ടി എച്ച് കൊളച്ചേരിക്ക് നൽകുന്ന മെഡിക്കൽ ഉപകരണങ്ങൾ ചടങ്ങിൽ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ ഏറ്റുവാങ്ങി.
Post a Comment